Home »
Prayers
» കാവല്‍ മാലാഖയോടുള്ള പ്രാര്‍ത്ഥന (Guardian Angel Prayers)
കാവല്‍ മാലാഖയോടുള്ള പ്രാര്‍ത്ഥന(
Guardian Angel Prayer)
ദൈവത്തിന്റെ മഹിമയുള്ള പ്രഭുവും എന്നെ ഭരിപ്പാനായി ദൈവം ഏല്പിച്ച വിശ്വാസമുള്ള എന്റെ കാവല്‍ക്കാരനുമായ പരിശുദ്ധ മാലാഖയെ! അങ്ങേ ഞാന്‍ വാഴ്ത്തുന്നു. അയോഗ്യനായ എന്നെ ഇത്രനാള്‍ ഇത്ര വിശ്വസ്തതയോടെ സഹായിക്കയും ആത്മാവിനേയും ശരീരത്തേയും കാത്തുരക്ഷിക്കയും ചെയ്യുന്ന അങ്ങേക്ക് ഞാനെത്രയോ കടക്കാരനാകുന്നു. ഞാന്‍ ദുഷ്ടശത്രുക്കളില്‍ നിന്നും രക്ഷിക്കപ്പെട്ട് ദൈവപ്രസാദവരത്തില്‍ മരണത്തോളം നിലനില്പാനും അങ്ങയോടുകൂടി സ്വര്‍ഗ്ഗത്തില്‍ നമ്മുടെ കര്‍ത്താവിനെ സദാകാലം സ്തുതിപ്പാനുമായിട്ട് എന്നെ അങ്ങേയ്ക്ക് ഏല്പിച്ചിരിക്കുന്നു!
ആമ്മേന്‍.